റിപ്പബ്ലിക് ദിന പരിപാടിയില്‍ കൊയിലാണ്ടിക്കും ഉണ്ട് അഭിമാനിക്കാന്‍; പ്രധാനമന്ത്രിയുടെ വസതിയില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച് ചേമഞ്ചേരി സ്വദേശിനി മിന്റ മനോജ്
കൊയിലാണ്ടി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച് ചേമഞ്ചേരി സ്വദേശിനി മിന്റ മനോജ് (19) എന്‍.സി.സി കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ ഭാഗമായി കലാപരിപാടിയാണ് മിന്റ ഡല്‍ഹിയില്‍ പ്രധാനമത്രിയുടെ വസതിയില്‍ അവതരിപ്പിച്ചത്.
ഗൂരുവായൂരപ്പന്‍ കോളേജിലെ രണ്ടാം വര്‍ഷ മാത്സ് വിദ്യാര്‍ത്ഥിനിയാണ് മിന്റ മനോജ്. സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാന തലത്തില്‍ കുച്ചുപ്പുടിയില്‍ മത്സരിച്ചിരുന്നു മിന്റ. കുച്ചുപ്പുടി കൂടാതെ ഭരതനാട്യം,മോഹിനിയാട്ടം തുടങ്ങിയവയില്‍ മികവ് തെളിയിച്ചിട്ടുണ്ട്.
എന്‍.സിസിയുടെ കീഴില്‍ കള്‍ച്ചറല്‍ പരിപാടി പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് അവതരിപ്പിക്കാനാണ് മിന്റയ്ക്ക് അവസരം ലഭിച്ചത്. സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികളെ ഡല്‍ഹിയില്‍ വച്ച് വീണ്ടും നടത്തുന്ന മത്സരത്തില്‍ നിന്നാണ് ദേശീയതലത്തില്‍ അവതരിപ്പിക്കുന്ന ഡാന്‍സ് ടീമില്‍ മിന്റയ്ക്ക് വസരം ലഭിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ വച്ച് തുടങ്ങിയ മത്സരങ്ങളിലും പ്രാക്ടീസും പരിപാടികളും അവതരിപ്പിച്ചു വരികയാണ്. മകളുടെ ഈ നേട്ടത്തില്‍ ഏറെ അഭിമാനമുണ്ടെന്ന് മിന്റയുടെ അമ്മ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.