മണക്കുളങ്ങര ക്ഷേത്രോത്സവത്തില്‍ ആനയിടഞ്ഞതിനെ തുടര്‍ന്ന് മരണപ്പെട്ടവര്‍ക്ക് അന്ത്യോപചാരമാര്‍പ്പിക്കാനെത്തി മന്ത്രി എം.ബി.രാജേഷ്


കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞതിനെ തുടര്‍ന്ന് മരണപ്പെട്ടവര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ മന്ത്രി എം.ബി.രാജേഷ് എത്തി. മരണപ്പെട്ട കുറുവങ്ങാട് വട്ടാംകണ്ടി താഴെക്കുനി ലീല, താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ, വടക്കയില്‍ രാജന്‍ എന്നിവരുടെ വീടുകളിലെത്തി മന്ത്രി ബന്ധുക്കളെ ആശ്വസിപ്പിച്ചു. മന്ത്രിയ്‌ക്കൊപ്പം കാനത്തില്‍ ജമീല എം.എല്‍.എ, ഇ.കെ.വിജയന്‍ എം.എല്‍.എ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്ത് മാസ്റ്റര്‍, എന്നിവരുമുണ്ടായിരുന്നു.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കുറുവങ്ങാട് പൊതുദര്‍ശനത്തിനായി എത്തിച്ചിരുന്നു. നൂറുകണക്കിന് ആളുകളാണ് ഇവിടെ അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍, ബി.ജെ.പിനോര്‍ത്ത് ജില്ലാ പ്രസിഡണ്ട് സി.ആര്‍ പ്രഫുല്‍കൃഷ്ണ, സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ: കെ.പി പ്രകാശ് ബാബു, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍, സത്യന്‍ മൊകേരി, ഇ.കെ വിജയന്‍ ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ. പ്രവീണ്‍കുമാര്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് വി. വസീഫ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട്. എല്‍.ജി പ്രജീഷ്, മുന്‍.എം.എ എ പി .വിശ്വന്‍ , കെ. ദാസന്‍, മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്ര്‍, വി,പി ഇബ്രാഹിംകുട്ടി, കോണ്ര്‍ഗ്രസ് നേതാവ് കെ.എം അഭിജിത്ത് , സി.പി.ഐ.എം ഏരിയ സെക്രട്ടറി ടി,കെ ചന്ദ്രന്‍മാഷ്, , ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ.കെ ഷൈജു എന്നിവര്‍ സ്ഥലത്തെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം മൂന്നുപേരുടെയും വീടുകളിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കാട്ടുവയല്‍ ഭാഗത്ത് നിന്നും അണേല ഭാഗത്ത് നിന്നുമുള്ള ആഘോഷവരവുകള്‍ വരുന്നതിനിടെയാണ് സംഭവം. വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. ഇതോടെ സമീപത്തുള്ള കെട്ടിടത്തിലേക്ക് ആന മറിഞ്ഞു വീഴുകയും കെട്ടിടം തകരുകയും ചെയ്തു. കെട്ടിടം വീണതോടെ അതിനകത്തും പുറത്തും നിന്നവര്‍ അതിനിടയില്‍പെട്ടു. അങ്ങനെയാണ് കൂടുതല്‍ പേര്‍ക്കും പരിക്ക് പറ്റിയത്. പരിക്കേറ്റവര്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

Summary: Minister MB Rajesh came to pay last rites to those who died after being mauled by an elephant at the Manakulangara temple festival