കൊയിലാണ്ടി നഗരഹൃദയത്തില്‍ ഇനി ഒഴിവുസമയം മനോഹരമാക്കാം; യു.എ ഖാദര്‍ സാംസ്‌ക്കാരിക പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നു


കൊയിലാണ്ടി: യു.എ.ഖാദറിന്റെ പേരില്‍ കൊയിലാണ്ടി നഗരത്തില്‍ സജ്ജമാക്കിയ സാംസ്‌ക്കാരിക പാര്‍ക്ക് മന്ത്രി എ.കെ.ശശീന്ദ്രന്‍ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നഗരസഭയ്ക്കു വേണ്ടി പാര്‍ക്ക് നിര്‍മ്മിച്ചു നല്‍കിയ ബാലന്‍ അമ്പാടിയെ വേദിയില്‍ ആദരിച്ചു.

നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, ഉപാധ്യക്ഷന്‍ കെ. സത്യന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.കെ.ചന്ദ്രന്‍, വി.വി.സുധാകരന്‍, എസ്. സുനില്‍ മോഹന്‍, വായനാരി വിനോദ്, കെ.എം. നജീബ്, സി.സത്യചന്ദ്രന്‍, ടി.കെ.രാധാകൃഷ്ണന്‍,
ടി.എം.ഇസ്മയില്‍, കെ.റഷീദ്, വ്യാപാരി സംഘടനാ നേതാക്കളായ കെ.എം.രാജീവന്‍, കെ.കെ.നിയാസ്, സി.കെ. മനോജ്, കെ.പി.ശ്രീധരന്‍,നഗരസഭ സെക്രട്ടറി ഇന്ദു എസ്.ശങ്കരി എന്നിവര്‍ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷരും കൗണ്‍സിലര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

ഇനി കൊയിലാണ്ടി ബസ് സ്റ്റാന്റിലും ചെലവഴിക്കാം നിങ്ങളുടെ മനോഹരമായ സായാഹ്നങ്ങള്‍; യു.എ.ഖാദര്‍ സാംസ്‌കാരിക പാര്‍ക്ക് ഇന്ന് തുറക്കും

സാംസ്‌ക്കാരിക പാര്‍ക്ക് നഗരസഭയുടെ സ്നേഹാരാമം പദ്ധതിയിലാണ് ഒരുക്കിയിരിക്കുന്നത്. 200 പേര്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ കൊയിലാണ്ടി ബസ്റ്റാന്റിനോടനുബന്ധിച്ചാണ് പാര്‍ക്ക് തയ്യാറാക്കിയിരിക്കുന്നത്. കഥാകാരന്‍ കുട്ടിക്കാലം ചെലവഴിച്ച നഗരത്തിന്റെ വിവിധ പ്രദേശങ്ങളും ബപ്പന്‍കാട് റോഡുമെല്ലാം മേശവിളക്ക്, അഘോരശിവം അടക്കമുള്ള നോവലുകളില്‍ എഴുതപ്പെട്ടിട്ടുണ്ട്. പന്തലായനിയിലേക്കുള്ള യാത്രയിലെ പ്രധാന കേന്ദ്രമായ തണ്ടാന്‍ വയലിന്റെ ഒരു ഭാഗമാണ് ബസ്റ്റാന്റും പുതിയ പാര്‍ക്കും. പൗരാണിക രീതിയില്‍ ഓടുപാകിയ രണ്ട് കവാടവും പ്രത്യേക ലൈറ്റ് അറേഞ്ച് മെന്റുമെല്ലാം പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. സാംസ്‌ക്കാരിക പരിപാടിക്കായുള്ള വേദിയും ഒരുക്കിയിട്ടുണ്ട്.