‘ഉപ്പ്’ സിനിമയുമായി അരിക്കുളം ഗ്രാമപഞ്ചായത്തും കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളും; പോസ്റ്റര്‍ പ്രകാശനം ചെയ്തു


അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തും കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി ഒരുക്കുന്ന ‘ഉപ്പ്’ സിനിമയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

സംവിധായകനും പ്രോഗ്രാം ഓഫീസറുമായ എം. എസ് ദിലീപ് പദ്ധതി വിശദീകരിച്ചു. കെ.എം അഹമ്മദ്, എ.കെ.എന്‍ അടിയോടി, ബീരാന്‍ ഹാജി, ഫൈസല്‍ ഹാജി, രവീന്ദ്രന്‍ ചാലില്‍, എച്ച്.എം അബ്ദുറഹിമാന്‍ കെ.പി, രാജിന്ത.സി, ഷാജി വി.സി, അഭിന്‍രാജ്, എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വെങ്കല മെഡല്‍ നേടിയ മുഹമ്മദ് നിഹാല്‍ വി.പി, സ്‌കൂളിലെ മികച്ച എന്‍.എസ്.എസ് വളണ്ടിയര്‍ മുഹമ്മദ് ഹിജാന്‍, കോയമ്പത്തൂര്‍ ആര്‍.വി.എസ് ഗ്രൂപ്പ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ആര്‍.വി.എസ് ഗ്രൂപ്പിന് വേണ്ടി മീഡിയ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ സാമന്യൂ സതീഷ് സാന്നിധ്യം അറിയിച്ചു. പ്രിന്‍സിപ്പല്‍ എ.എം രേഖ സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശശി ഊട്ടേരി ചടങ്ങിന് നന്ദിയും പറഞ്ഞു.