വിദ്യാര്‍ത്ഥിനികളെ ബൈക്കില്‍ പിന്തുടര്‍ന്ന് കയറിപിടിച്ചു; നരിക്കുനിയില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍


 

 

 

 

 

കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ ബൈക്കില്‍ പിന്തുടര്‍ന്ന് കയറിപിടിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. നരിക്കുനിയില്‍ താമസിക്കുന്ന ഉത്തര്‍ പ്രദേശിലെ മുറാദാബാദ് ജില്ലയിലെ ഓബ്രി സ്വദേശി സല്‍മാന്‍ (22) ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ തച്ചംപൊയില്‍ ഈര്‍പ്പോണ റോഡില്‍ വെച്ച് യുവാവ് കയറി പിടിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ ബഹളം വെച്ചതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പി സി മുക്കിന് സമീപം ഊടുവഴിയിലൂടെ രക്ഷപ്പെടുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ബൈക്കില്‍ പിന്തുടര്‍ന്ന പ്രതി ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് കടന്നുപിടിച്ചുവെന്നാണ് കേസ്.

പ്രതി നേരത്തെ താമരശ്ശേരി ഭാഗത്ത് കോഴിക്കടകളില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് പോലീസിന് മൊഴി നല്‍കി. പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. കെ എല്‍ 57 സി 5607 നമ്പര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ തിങ്കളാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.