പരിശ്രമം പാഴായി; പേരാമ്പ്രയില്‍ മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയ മധ്യവയസ്‌കന്‍ മരണത്തിന് കീഴടങ്ങി


Advertisement

പേരാമ്പ്ര: മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയ മധ്യവയസ്‌കന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഇന്ന് വൈകീട്ട് പേരാമ്പ്രയിൽ മതിലിടിഞ്ഞ് വീണ് മണ്ണിനടിയിൽ കുടുങ്ങിയ മരുതോമ്മല്‍ പരപ്പില്‍ പാറക്കുമീത്തല്‍ നാരായണക്കുറുപ്പാണ് മരിച്ചത്. അറുപത്തിയേഴ് വയസായിരുന്നു.

Advertisement

ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ പുറത്തെടുത്തത്. ഉടൻ തന്നെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement

നാരായണക്കുറുപ്പിന്റെ വീടിനോട് ചേര്‍ന്നാണ് അപകടം നടന്നത്. വീടിന് സമീപം നില്‍ക്കുകയായിരുന്ന അദ്ദേഹത്തിന്റെ ദേഹത്തേക്ക് അയല്‍വാസിയുടെ നിര്‍മ്മാണത്തിലിരിക്കുകയായിരുന്ന മതിലിടിഞ്ഞ് വീഴുകയായിരുന്നു.

മതിലിടിഞ്ഞ് കുടുങ്ങിയ നാരായണക്കുറുപ്പ് രക്ഷപ്പെടുത്തുന്നതു വരെ ഒരു മണിക്കൂറോളം സമയം മരണത്തെ മുഖാമുഖം കാണുകയായിരുന്നു. ശ്വാസമെടുക്കാന്‍ പോലും അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരുന്നു. വീടിന്റെ ചുമര്‍ പൊളിച്ച് മാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Advertisement