മന്ദങ്കാവില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു
നടുവണ്ണൂര്‍: മന്ദങ്കാവില്‍ മധ്യവയസ്‌കന്‍ കിണറ്റില്‍ വീണ് മരിച്ചു. മന്ദങ്കാവിലെ കാപ്പുമ്മല്‍ സുരേഷ് (52) ആണ് തൊട്ടടുത്തുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ വീണു മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12.30 കൂടിയാണ് സംഭവം.
കൊയിലാണ്ടിയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി.കെയുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും ബാലുശ്ശേരിയില്‍ നിന്ന് പോലീസും സംഭവ സ്ഥലത്ത് എത്തി. തുടര്‍ന്ന് ഉച്ചയ്ക്ക് 1.30 ഓടെ മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.
ഭാര്യ: പ്രീത. മക്കള്‍: പ്രസൂണ്‍(ബഹ്‌റൈന്‍), പ്രവീണ്‍(ആര്‍മി ). മരുമക്കള്‍: അഞ്ജിമ പ്രസൂണ്‍, അമയ പ്രവീണ്‍. സഹോദരങ്ങള്‍: നിര്‍മ്മല, ഗിരീഷ്, ബിനു, ബിജു.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനൂപ് ബി.എ, റിനീഷ് പി.കെ, സജിത്ത്, ലിനീഷ്, വിഷ്ണു, ഹോംഗാര്‍ഡ് രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
summary: a middle aged man fell into a disused well and died