ലൈഫ് ഗുണഭോക്തൃ സംഗമം നടത്തി മേപ്പയ്യൂര്‍ പഞ്ചായത്ത്
മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന സംഗമത്തില്‍ ലൈഫ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ട 159 പേര്‍ക്ക് വീട് അനുവദിക്കുകയും, എല്ലാ വീടുകളും പൂര്‍ത്തികരിക്കുകയും ചെയ്തു.
ലൈഫ് 2020 പ്രകാരം 300 പേരാണ് അന്തിമ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ മുന്‍ഗണനയനുസരിച്ചുള്ള 91 പേര്‍ക്ക് ആദ്യഘട്ടത്തില്‍ ആനുകൂല്യം അനുവദിക്കുകയും ഭവന നിര്‍മ്മാണം പൂര്‍ത്തികരിച്ചു വരികയുമാണ്. മുന്‍ഗണനാ ലിസ്റ്റില്‍ ബാക്കിയുള്ളവരില്‍ കരാര്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ട 79 പേര്‍ക്ക് ആദ്യഗഡു അനുവദിക്കുന്നതിന് തീരുമാനമായി.
ലിസ്റ്റില്‍ അവശേഷിക്കുന്ന എല്ലാവര്‍ക്കും താമസിയാതെ ആനുകൂല്യം അനുവദിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
ഗുണഭോക്താക്കളുടെ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍.പി.ശോഭ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി. സുനില്‍, വി.പി. രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മെമ്പര്‍ റാബിയ എടത്തിക്കണ്ടി ബ്ലോക്ക് മെമ്പര്‍മാരായ കെ.കെ. നിഷിത, അഷിത നടുക്കാട്ടില്‍ ജൂനിയര്‍ സൂപ്രണ്ട് വി.വി. പ്രവീണ്‍, വി.ഇ.ഒ മാരായ ഐ. ഷൈജിത്ത്, വി.ബി. ഷിന്‍ല, എന്നിവര്‍ സംസാരിച്ചു.