പ്രകൃതി ദുരന്തം; അടിയന്തിര അവലോകനയോഗം നടത്തി മേപ്പയ്യൂര്‍ പഞ്ചായത്ത്, കണ്‍ട്രോള്‍ റൂമുകളും മറ്റും സജ്ജം


മേപ്പയ്യൂര്‍: പ്രകൃതിദുരന്തം കണക്കിലെടുത്ത് മേപ്പയ്യൂര്‍ പഞ്ചായത്ത് അടിയന്തിര അവലോകനം ചേര്‍ന്നു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ പ്രകൃതിദുരന്തസാധ്യതകള്‍, പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍, വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ചര്‍ച്ച നടത്തി.

ദ്രുതഗതിയിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗംരൂപം നല്‍കുകയും കണ്‍ട്രോള്‍ റൂം ആരംഭിക്കുകയും ചെയ്തു. അടിയന്തിര സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പ് നടത്തുന്നതിനാവശ്യമായ നടപടിയും സ്വീകരിച്ചു. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കുവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്‍.പി ശോഭ സ്റ്റാന്റിങ്ങ്കമ്മിറ്റി ചെയര്‍മാന്‍മാര്‍, മേപ്പയൂര്‍, കൊഴുക്കല്ലൂര്‍ വില്ലേജ ്ഓഫീസര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍
റവന്യൂ ഉദ്യേഗസ്ഥര്‍ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.