മാലിന്യമുക്ത നവകേരളം; ‘ബള്‍ക്ക്‌ വേസ്റ്റ് ജനറേറ്റ്‌സ്‌’ വിഷയത്തില്‍ യോഗം സംഘടിപ്പിച്ച്‌ മേപ്പയൂർ ഗ്രാമ പഞ്ചായത്ത്


മേപ്പയൂർ: മാലിന്യ മുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ‘ബള്‍ക്ക്‌ വേസ്റ്റ് ജനറേറ്റ്‌സ്‌’ സംബന്ധിച്ച്‌ വ്യാപാരി വ്യവസായികളുടെയും കച്ചവടക്കാരുടെയും വിപുലമായ യോഗം സംഘടിപ്പിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ എൻ.പി ശോഭ, ശുചിത്വ മിഷൻ അസി.കോ- ഓഡിനേറ്റർ കെ.പി രാധാകൃഷ്ണൻ, സ്റ്റാൻ ഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, പഞ്ചായത്ത് സെക്രട്ടറി കെ.പി അനിൽകുമാർ, എച്ച്.ഐമാരായ കെ.കെ പങ്കജൻ, സൽനലാൽ ഗവ. ഹൈസ്‌ക്കൂള്‍ പ്രിൻസിപ്പൽ എം.സക്കീർ, റിസോഴ്സ് പേഴ്സൺ ആഷിദ പി എന്നിവർ സംസാരിച്ചു.