ആർത്തവ സമയത്ത് പാഡ് മാറ്റുന്നതാലോചിച്ച് ഇനി ടെൻഷൻ വേണ്ട; മൂടാടിയിൽ മെൻസ്ട്രുവൽ കപ്പുമായി പഞ്ചായത്ത്


മൂടാടി: ആര്‍ത്തവശുചിത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുന്ന കാലത്ത് പുരോഗമനപരമായ മാതൃകയാവുകയാണ് മൂടാടി. പഞ്ചാത്തിലെ സ്ത്രീ തൊഴിലാളികൾക് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്താണ് പഞ്ചായത്ത് മാതൃക തീർക്കുന്നത്. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രി തൊഴിലാളികളുടെ ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചു കൊണ്ടാണ് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യാൻ പഞ്ചായത്ത് തീരുമാനിച്ചത്. വിതരണോദ്ഘാടനം വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ.പി.സതീദേവി നിർവ്വഹിച്ചു.

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രി തൊഴിലാളികളുടെ ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചു കൊണ്ടാണ് മെൻസ്ട്രുവൽപ്പ് എന്ന പുതിയ പദ്ധിതി ഏറ്റെടുക്കാൻ ഗ്രാമപഞ്ചായത്ത് തയാറായത്. ഷോപ്പിംഗ്‌ മാളുകൾ, ടെക്സ്റ്റൈൽസുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നി തൊഴിലിടങ്ങളിലെ സ്ത്രീ തൊഴിലാളികൾ മണിക്കൂറുകളോളം ഒരേ നിൽപ്പിൽ നിന്ന് ജോലി ചെയ്യുന്നവരാണ്. ഇവിടങ്ങളിൽ മിക്കയിടത്തും വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങളുടെ അഭാവവുമുണ്ട്. ഇവരുടെ പ്രശ്നങ്ങളിൽ ഇടപെടണമെന്നും ജനകീയാസൂത്രണത്തിൻ്റ ഫണ്ട് സ്ത്രീ തൊഴിലാളികൾക് ഉപയോഗപ്രദമാകുന്ന രൂപത്തിൽ ചെലവഴിക്കാൻ കഴിയുമെന്ന ആശയത്തിൻ്റെ ഭാഗമായാണ് ഇങ്ങനെ ഒരു പദ്ധതി രൂപപ്പെട്ടത്.

ഗ്രാമസഭയിലൂടെ അപേക്ഷ വാങ്ങിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത വർഷം മുതൽ പദ്ധതി വിപുലീകരിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കേരള ഗവൺമെൻ്റ് ബഡ്ജറ്റിൽ ഈ പ്രാവശ്യം 10 കോടി രൂപയാണ് പദ്ധതിക്കായി മാറ്റി വെച്ചത്. പി. റജീന ജാഗ്രത സമിതിയുടെ പ്രാധാന്യത്തെപ്പറ്റി ക്ലാസെടുത്തു. ആർത്തവ കാലത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന നാപ്കിൻ പാഡുകൾ നിരവധിയായ ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.പി.അഖില, ടി.കെ.ഭാസ്കരൻ, എം.കെ മോഹനൻ, ബ്ലോക്ക് മെമ്പർ ചൈത്ര വിജയൻ, അഡ്വ ഷഹീർ, മെഡിക്കൽ ഓഫീസർ ജീന എലിസബത്ത്, സി.ഡി.എസ്.ചെയർപേഴ്സൺ ശ്രീലത എം.പി, അജിത എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ഷീജ പട്ടേരി സ്വാഗതവും സെക്രട്ടറി എം.ഗിരീഷ് നന്ദിയും പറഞ്ഞു.