വിദ്യാര്‍ഥികള്‍ക്ക് കൗതുകക്കാഴ്ചയായി കേളപ്പജിയുടെ തറവാട്ടുപരിസരം; ചരിത്രം ആലേഖനം ചെയ്ത കോയപ്പിള്ളി തറവാട് കാണാനെത്തി തിക്കോടിയിലെ ബാലസഭാ കൂട്ടുകാര്‍


തുറയൂര്‍: ബാലസഭാ കൂട്ടുകാര്‍ കേരള ഗാന്ധി കെ.കേളപ്പന്റെ തറവാട്ടുവീട് സന്ദര്‍ശിച്ചു. ചരിത്ര പുരുഷന്റെ താവഴിയിലുള്ള തുറയൂര്‍ കോയപ്പിള്ളി തറവാടാണ് തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ ബാലസഭാകുട്ടികള്‍ സന്ദര്‍ശിച്ചത്.

ചരിത്രത്തെ ആലേഖനം ചെയ്ത ചുവര്‍ ചിത്രങ്ങളും സംസ്‌കാരത്തെ ചേര്‍ത്തുനിര്‍ത്തുന്ന തറവാട്ടു പരിസരവും കേളപ്പജിയുടെ പ്രതിമയോടൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകകാഴ്ചയായി. തറവാട്ടിലെ അംഗമായ രാമകൃഷ്ണന്‍ വിദ്യാര്‍ത്ഥികളെ മധുരം നല്‍കി സ്വീകരിച്ചു.

സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.കെ.പുഷ്പ, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ബിജിന വായോത്ത്, സി.ഡി.എസ് മെമ്പര്‍മാരായ ശാമിനി, ശ്രീനില, ദേവി പട്ടേരി എന്നിവരും പങ്കെടുത്തു. ബാലസഭ ആര്‍.പി അമയ ഷാജി പരിപാടിക്ക് നേതൃത്വം കൊടുത്തു.

Summary: Members of the Bala Sabha from Thikkodi came to see the history of Koyapilly Tharavad