തുടർ ചികിത്സയ്ക്കായി വേണ്ടത് 50 ലക്ഷത്തിലധികം രൂപ; കൊയിലാണ്ടിയിലെ സജീഷിനായ് നാട് ഒരുമിക്കുന്നു- നിങ്ങള്‍ക്കും സഹായിക്കാം
കൊയിലാണ്ടി: തുടര്‍ ചികിത്സയ്ക്കായി സുമനസുകളുടെ കാരുണ്യം തേടുന്ന അരങ്ങാടത്ത് കന്ത്യാംപറമ്പത്ത് താഴെ സജീഷിനുവേണ്ടി ഒറ്റക്കെട്ടായി പ്രദേശവാസികളും ജനപ്രതിനിധികളും. സജീഷിന്റെ കുടുംബവും, സ്വദേശത്തും, വിദേശത്തുമുള്ള സന്നദ്ധ സംഘടനകളും, പ്രദേശത്തെ സ്‌ക്കൂളുകളും, പഞ്ചായത്ത് ഭരണസമിതിയും, പ്രദേശത്തെ ഉദ്യോഗസ്ഥ സമൂഹവുമെല്ലാം ഒറ്റക്കെട്ടായി സജീഷിനുവേണ്ടി രംഗത്തിറങ്ങുകയാണ്.
ലുക്കീമിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സജീഷിന്റെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ എത്രയും വേഗം മജ്ജ മാറ്റിവെക്കണമെന്നാണ് ഡോകര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് ചികിത്സയ്ക്കാവശ്യമായ ഭീമമായ തുക കണ്ടെത്തുക പ്രയാസമാണ്.
കൊയിലാണ്ടി പഴയ ചിത്ര ടാക്കീസ് പരിസരത്ത് ടൂവീലര്‍ വര്‍ക്ക് ഷോപ്പ് നടത്തിയിരുന്ന ആളാണ് സജീഷ്. എന്നാല്‍ അസൂഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് തുടര്‍ ചികിത്സയ്ക്കായി വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുന്നത്. ലുക്കിമിയയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മജ്ജ മാറ്റിവെക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്ന് സജീഷിന്റെ ഭാര്യ ഷല്‍ന കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് സജീഷിന്റെ കുടുംബം. സജീഷ് അസൂഖബാധിതനായതിനാല്‍ ഭാര്യയ്ക്കും ജോലിക്ക് പോകാനാവാത്ത അവസ്ഥയാണ്. വര്‍ഷോപ്പില്‍ നിന്നുള്ള വരുമാനം കൊണ്ടിയിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. എന്നാല്‍ രോഗബാധിതനായതോടെ അതും മുടങ്ങിയെന്ന് ഷല്‍ന പറയുന്നു.
സജീഷിന്റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ നമുക്കും കൈകോര്‍ക്കാം.
അക്കൗണ്ട് വിവരങ്ങള്‍:
സജീഷ് ചികിത്സ സഹായ സമിതി
കേരള ഗ്രാമീണ്‍ ബാങ്ക്
അക്കൗണ്ട് നമ്പര്‍: 40235101090611
ബ്രാഞ്ച്: ചെങ്ങോട്ടുകാവ്
IFSC code : KLGB0040235