മേലൂര്‍ കൊണ്ടം വള്ളി അയ്യപ്പക്ഷേത്രോത്സവത്തിന് ഏപ്രില്‍ 14ന് തുടക്കമാകും


കൊയിലാണ്ടി: അര നൂറ്റാണ്ടുകാലത്തെ ഇടവേളക്കുശേഷം നടത്തുന്ന മേലൂര്‍ കൊണ്ടം വള്ളി അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തിന് 14ന് വ്യാഴാഴ്ച കൊടികയറും. 15ന് രാവിലെ 10ന് ഞെരളത്ത് ഹരിഗോവിന്ദന്‍ സോപാനസംഗീതം അവതരിപ്പിക്കും. 16ന് രാത്രി ഏഴിന് അഭിരാമി, കാവ്യതാര എന്നിവരുടെ ഇരട്ടത്തായമ്പക. രാത്രി എട്ടിന് സ്വാതി തിയേറ്റേഴ്‌സിന്റെ ഇവന്‍ രാധേയന്‍ നാടകം അവതരിപ്പിക്കും.

17ന് രാത്രി 7.30ന് കടന്നപ്പള്ളി ശങ്കരന്‍ കുട്ടി മാരാര്‍ തായമ്പക അവതരിപ്പിക്കും. രാത്രി 8.30 ന് തീയാട്ട്. 18ന് രാത്രി 7.30 ന് വിധു പ്രതാപ് നയിക്കുന്ന മെഗാ ഗാനമേള അരങ്ങേറും. 19ന് വൈകീട്ട് 5ന് വളപ്പില്‍ താഴേക്ക് എഴുന്നള്ളത്ത്.
6.45ന് കുളക്കര മേളം, ആലിന്‍കീഴ് മേളം എന്നിവയോടെയുള്ള മടക്കെഴുന്നള്ളത്ത്.

20ന് വൈകീട്ട് 6.30ന് കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വെളിയണ്ണൂര്‍ സത്യന്‍ മാരാര്‍, തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തൃത്തായമ്പക അരങ്ങേറും. രാത്രി 8.30ന് മേലൂക്കരയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തും. 21 ന് രാത്രി 11.30 ന് കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.