മത്സരത്തിനായി ഇറങ്ങുന്നത് 3500 ഓളം വിദ്യാര്‍ത്ഥികള്‍; രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേലടി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് ശ്രീ വാസുദേവ ആശ്രമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം


മേലടി: രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേലടി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് ശ്രീ വാസുദേവ ആശ്രമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നമ്പ്രത്ത്കര യു.പി സ്‌കൂളിലും തുടക്കമായി. ശാസ്ത്രത്തിന്റെ ഉദ്ഘാടന പേരാമ്പ്ര എം.എല്‍.എ ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിര്‍മ്മല ടീച്ചര്‍ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം പി ശിവാനന്ദന്‍ മുഖ്യാതിഥിയായി.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 3500 ഓളം വിദ്യാര്‍ത്ഥികള്‍ മത്സരിക്കും. ചടങ്ങില്‍ ലോഗോ രൂപകല്പന ചെയ്ത സന്തോഷിനുള്ള ഉപഹാരം എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. എ.ഇ.ഓ നസീസ് .പി മേളയുടെയുടെ വിശദീകരണം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എം രവീന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍, പഞ്ചായത്ത് മെമ്പര്‍മാരായ അമല്‍ സരാഗ, കെ.സി രാജന്‍, ഫെസ്റ്റിവെല്‍ കമ്മിറ്റി ചെയര്‍മാന്‍ അനീഷ് മാസ്റ്റര്‍, ഫെസ്റ്റിവല്‍ കമ്മിറ്റി കണ്‍വീനര്‍ ഷോബിത്ത് മാസ്റ്റര്‍, എച്ച്.എം ഫോറും കണ്‍വീനര്‍ സജീവന്‍ കുഞ്ഞോത്ത്, പി.ടി.എ പ്രസിഡണ്ട്മാരായ ടി.ഇ. ബാബു, രഞ്ജിത് നിഹാര നമ്പ്രത്ത്കര യു.പി സ്‌കൂള്‍ പ്രധാന അധ്യാപിക സുഗന്ധി ടി.പി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. വാസുദേവ ആശ്രമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമ്പിളി കെ.കെ സ്വാഗതം പറഞ്ഞ ചടങ്ങിന് റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സുഭാഷ് എസ്.ബി നന്ദി പറഞ്ഞു.