മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻ നായർ രാജിവെച്ചു
കൊയിലാണ്ടി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻനായർ തൽസ്ഥാനം രാജിവെച്ചു. ഇന്നു ഉച്ചയോടെയാണ് ബ്ലോക്ക് സെക്രട്ടറി മുമ്പാകെ തൻ്റെ രാജിക്കത്ത് നൽകിയത്. സി.പി.എം നേതാവായ ഇദ്ദേഹം ഇതൊടൊപ്പം ബ്ലോക്ക് അംഗത്വവും രാജിവെച്ചു.
മുൻപ് കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു ഗോപാലൻ നായർ. കീഴരിയൂർ ഡിവിഷനിൽ നിന്നാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പദ്ധതി നിർവ്വഹണത്തിലുണ്ടായ തർക്കമാണ് രാജിയിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു. എന്നാൽ അതെ സമയം രാജി പിൻവലിപ്പിക്കാൻ സി.പി.എമ്മിന്റെ ശക്തമായ സമ്മർദമുള്ളതായാണ് വിവരം