മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍: ബ്ലോക്ക് തല നിര്‍വഹണ സമിതി യോഗം സംഘടിപ്പിച്ചു മേലടി പഞ്ചായത്ത്


കൊയിലാണ്ടി: മേലടി ബ്ലോക്ക് പഞ്ചായത്തുതല നിര്‍വഹണ സമിതി യോഗം ചേര്‍ന്നു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. ഒക്ടോബര്‍ 2 മുതല്‍ മാര്‍ച്ച് 30 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബ്ലോക്ക് പഞ്ചായത്തുതല നിര്‍വഹണ സമിതി രൂപീകരിച്ചു യോഗം നടത്തി.

യോഗത്തില്‍ ബ്ലോക്ക് തലത്തില്‍ ഏറ്റെടുക്കേണ്ട മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്ത് ആളുകള്‍ സംസാരിച്ചു. മേലടി ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുതല നിര്‍വഹണ സമിതി യോഗങ്ങള്‍ പൂര്‍ത്തിയായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് യോഗത്തിന് അധ്യക്ഷത വഹിച്ചു. തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരിഷ്, ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എം.എം രവീന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ആരോഗ്യ വിദ്യാഭസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ലീന പുതിയോട്ടില്‍ എന്നിവര്‍ സംസാരിച്ചു. ജിഇഓ രജീഷ് സി.കെ യോഗത്തിന് സ്വാഗതവും ഹരിത കേരളം മിഷന്‍ ആര്‍.പി നിരഞ്ജന നന്ദിയും പറഞ്ഞു.

Summary: Meladi block panchayat level executive committee conducted.