പരിമിതികളെ മറന്ന് അവര്‍ ആടിപ്പാടി; ഭിന്നശേഷി കലോത്സവം ആഘോഷമാക്കി മേലടി ബ്ലോക്ക് പഞ്ചായത്ത്‌


തിക്കോടി: മേലടി ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി കലോത്സവം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ശ്രീദർശ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ കീഴ്പ്പയ്യൂർ യു.പി സ്ക്കൂളിൽ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അദ്ധ്യക്ഷത വഹിച്ചു.

തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ, മേലടി ബ്ലോക്ക്
പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എം.എം രവീന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്‌ കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ബ്ലോക്ക് മെമ്പർമാരായ കെ.കെ നിഷിത, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി.പി ശ്രീജ, ശ്രീനിലയം വിജയൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ, കീഴ്പ്പോട്ട് പി.മൊയ്തി, കെ കൃഷ്ണൻ, മേലാട്ട് നാരായണൻ, മധു പുഴയരികത്ത്, പി.കെ ബാലകൃഷ്ണൻ, ഹെഡ് മാസ്റ്റർ കെ.രതീഷ്, മുഹമ്മദ് കെ മദീന, പിടിഎ പ്രസിഡന്റ് ബിജു , എന്നിവർ സംസാരിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പ്രസന്ന സ്വാഗതം പറഞ്ഞു. മേലടി ശിശു വികസന പദ്ധതി ഓഫീസർ രാജശ്രീ നന്ദി പ്രകാശനം നടത്തി.