60 പ്രമുഖ കമ്പനികൾ, 2500 തൊഴിലവസരം; വടകരയിൽ നാളെ തൊഴിൽമേള


Advertisement

വടകര: തൊഴിൽ അന്വേഷകർക്ക് സുവർണ്ണാവസരവുമായി വടകരയിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന്റെ സഹകരണത്തോടെ വടകര ബ്ലോക്ക് പഞ്ചായത്താണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.

Advertisement

മട പ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതലാണ് തൊഴിൽ മേള നടക്കുന്നത്. സംസ്ഥാനത്തെ 60 പ്രമുഖ തൊഴിൽ ദായക സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ അറി യിച്ചു. തത്സമയ രജിസ്ട്രേഷൻ ഉൾപ്പടെ 5000 ഉദ്യോഗാർഥികൾക്ക് മേളയിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കും. മൂന്ന് ഹെൽപ്പ് ഡെസ്കുകളും 10 കൗണ്ടറുകളും ഇതിനായി ഒരുക്കിയിട്ടു ണ്ട്. ഒരു ഉദ്യോഗാർഥിക്ക് മൂന്ന് സ്ഥാപനങ്ങളിൽ കൂടിക്കാഴ്ചക്ക് ഹാജരാകാം. 2500 ൽപ്പരം ഒഴിവുകളുണ്ട്.

Advertisement

വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ സന്തോഷ്കു മാർ, ബിഡിഒ പി കെ പുരുഷോ അത്തമൻ, വി മധുസൂദനൻ, വിശ്വൻ കോറോത്ത് എന്നിവർ പങ്കെടുത്തു.

Advertisement

Summary: Megha job fair at vadakara