ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായുള്ള കുടിവെള്ള പ്രശ്നത്തിനും വെള്ളക്കെട്ടിനും പരിഹാരം വേണം; കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ചർച്ച


Advertisement

കൊയിലാണ്ടി: ദേശീയപാതാ ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി വിവിധ വാർഡുകളിലെ കുടിവെള്ള പ്രശനം, വെള്ളക്കെട്ട് പ്രശ്നം എന്നിവയ്ക്ക് പരിഹാരം കാണുന്നതിനായി ദേശീപാത അധികൃതരെ പങ്കെടുപ്പിച്ച് കൊയിലാണ്ടി ന​ഗരസഭയുടെ നേതൃത്വത്തിൽ ചർച്ച നടത്തി. ജനപ്രതിനിധികൾ, അധികൃതർ, ജനങ്ങൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

Advertisement

കുന്ന്യോറ മലയിലെ കുടിവെള്ള പ്രശ്നവും പന്തലായനി, മരളൂർ പ്രദേശങ്ങളിലെ വെള്ളക്കെട്ട് നീക്കാനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കാമെന്ന് അധികൃതർ ഉറപ്പു നൽകി.

Advertisement

നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ.അജിത്ത്, വികസന സ്റ്റാൻഡിംഗ് ചെയർപേഴ്സൺ കെ.എ. ഇന്ദിര, കൗൺസിലർമാരായ എൻ.ടി രാജീവൻ, സുമതി, രമേശൻ വലിയാട്ടിൽ എന്നിവർ പങ്കെടുത്തു.

Advertisement