ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച്ച 20 ന്; അറിയാം വിശദമായി


കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 20 ന് രാവിലെ 10.30 ന്
ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികളിലേക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. സര്‍വ്വീസ് എഞ്ചിനീയര്‍, ട്രെയിനര്‍, എസ്എപി ഫംഗ്ഷണല്‍ കണ്‍സള്‍ട്ടന്റ്, ബിഡിഎം, ബിഡിഇ, സെയില്‍സ് ഹെഡ്, സെയില്‍സ് കോ-ഓര്‍ഡിനേറ്റര്‍, ഷോറൂം സെയില്‍സ് എക്സിക്യൂട്ടീവ്, ഫീല്‍ഡ് സെയില്‍സ് എക്സിക്യൂട്ടീവ്, ഇലക്ട്രീഷ്യന്‍, കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവ്, കസ്റ്റമര്‍ സര്‍വീസ് മാനേജര്‍, അസി. കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ എന്നീ തസ്തികകളിലേയ്ക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.

(യോഗ്യത പ്ലസ് ടു, ഡിപ്ലോമ/ഐടിഐ, ഇലക്ട്രിക്കല്‍, ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത)
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിനായി എത്തണം. ഫോണ്‍: 0495-2370176 . കൂടുതല്‍ വിവരങ്ങള്‍ Calicutemployability cenre എന്ന ഫേസ് ബുക്ക് പേജില്‍.