കൊയിലാണ്ടിയില്‍ മെഡിസ് ഫിസിയോതെറാപ്പി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മെഡിസ് ഫിസിയോതെറാപ്പി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വടകര എംപി ഷാഫി പറമ്പില്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പീഡിയാട്രിക്ക് തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം കാനത്തില്‍ ജമീല എംഎല്‍എ നിര്‍വ്വഹിച്ചു.
സ്പീച്ച് തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം സുധാ കിഴക്കേപാട്ടും, ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് കെ. സത്യനും, ക്ലിനിക്കിന്റെ ഉദ്ഘാടനം ഷിജു മാസ്റ്ററും നിര്‍വഹിച്ചു. ഫിസിയോതെറാപ്പി, പീഡിയാട്രിക് ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പി, ന്യൂറോ റീഹാബിലിറ്റേഷന്‍ ഫിസിയോതെറാപ്പി, എന്നിവ ഉള്‍പ്പെടെ ആധുനിക ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങളും മെഡിസില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഇതിന് പുറമേ ജനറല്‍ മെഡിസിന്‍ ഡോക്ടര്‍, ന്യൂറോളജിസ്റ്റ്, ഓര്‍ത്തോ പെഡിഷന്‍, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ ഡോക്ടര്‍ തുടങ്ങിയവരുടെ സേവനവും ലഭ്യമാണ്. മാനേജര്‍ എന്‍.ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എം.ഡി മുനീര്‍ എം.കെ സ്വാഗതവും അരുണ്‍ മണമല്‍ നന്ദിയും പറഞ്ഞു.
Description: medis-physiotherapy-center-started-at-koyilandy.