നൂറിന്റെ നിറവില്‍ മൂടാടി ഗോഖലെ യു.പി സ്‌കൂള്‍; സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച മെഡിസിന്‍ കവറുകള്‍ ഹെല്‍ത്ത് സെന്ററിന് കൈമാറി


മൂടാടി: നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഗോഖലെ യു.പി.സ്‌കൂള്‍ നിര്‍മ്മിച്ച മെഡിസിന്‍ കവറുകള്‍ കൈമാറി.
വിവിധ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പി.ടി.എ യുടെ സഹകരണത്തോടെ നിര്‍മ്മിച്ച മെഡിസിന്‍ കവറുകള്‍ മൂടാടിയിലെ ഫാമിലി ഹെല്‍ത്ത് സെന്ററിനാണ് കൈമാറിയത്.

മെഡിക്കല്‍ ഓഫീസര്‍ ഡോ.രഞ്ജിമ മോഹന്‍ കവറുകള്‍ ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ അഡ്വ. ഷഹീര്‍, ഹെഡ്മാസ്റ്റര്‍ ടി. സുരേന്ദ്രകുമാര്‍, പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് റിയാസ്, അധ്യാപകരായ റാഷിദ്, കെ. മുഹമ്മദ് അലി, സ്മിത. എ.വി, ത്വയ്യിബ. വി.വി. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Summary: Medicine covers made as part of social service activities were handed over to the health center.