ഔഷധ സസ്യ വിവരണ വീഡിയോ മത്സരം: മികച്ച പ്രകടനം കാഴ്ചവച്ച മിടുക്കർ ഇവർ; സമ്മാന ദാനം നിർവ്വഹിച്ച് പുറക്കാട്ടിരി ആയുർവേദിക് ചൈൽഡ് & അഡോളസന്റ് കെയർ സെന്റർ


Advertisement

പുറക്കാട്ടിരി: സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ഔഷധ സസ്യ വിവരണ വീഡിയോ കോണ്ട സ്റ്റിൽ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പുറക്കാട്ടിരി എ.സി. ഷൺമുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് & അഡോളസന്റ് കെയർ സെന്റർ ആണ് ആകർഷകമായ മത്സരം ഒരുക്കിയിരുന്നത്.

Advertisement

ചടങ്ങ് ഇന്ന് രാവിലെ 11 മണിക്ക് ആശുപത്രി ഹാളിൽ വച്ച് നടന്നു. കഴിഞ്ഞ കോവിഡ് കാലത്ത് നടത്തിയ മത്സരത്തിന്റെ വിജയികൾക്കാണ് ഇന്ന് സമ്മാനം നൽകിയത്. റിട്ട.അസിസ്റ്റന്റ് എൻജിനയർ ഡൊമിനിക് എം.ഡി സമ്മാനദാനം നിർവഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജെസി.പി.സി. അധ്യക്ഷത വഹിച്ചു.

Advertisement

ഡോ. അനിൽ കുമാർ ( സീനിയർ മെഡിക്കൽ ഓഫീസർ ഐ.എസ്.എം),ഡോ. സുമിത ആർ, ഡോ.രാഹുൽ.ആർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഔഷധം വീഡിയോ കോണ്ടെസ്റ്റ് കൺവീനർ ഡോ. അനുപമ ശങ്കർ സ്വാഗതവും ഡോ. അഖിൽ എസ് കുമാർ നന്ദിയും രേഖപ്പെടുത്തി.

Advertisement