വയോമിത്രം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്; വിശദമായി അറിയാം
കോഴിക്കോട് കോര്‍പ്പറേഷനില്‍ കേരള സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയായ വയോമിത്രം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പുതിയ നിയമനം നടത്തുന്നത് വരെ ഒരു മെഡിക്കല്‍ ഓഫീസറെ ദിവസവേതന (ദിവസം 1840 രൂപ) അടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക് നിയമിക്കുന്നു. പ്രായം 65 കവിയരുത്.
യോഗ്യതയും പ്രവര്‍ത്തി പരിചയവും: എംബിബിഎസ്, ഫാമിലി മെഡിസിനിലോ ജെറിയാട്രിക് മെഡിസിനിലോ ജനറല്‍ മെഡിസിനിലോ ബിരുദാനനന്തര ബിരുദമോ ഡിപ്ലോമയോ നേടിയവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കും മുന്‍ഗണന.
വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം, മേല്‍വിലാസം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് 15 ന് വൈകിട്ട് നാല് മണിക്കകം കോഴിക്കോട് പഴയ കോര്‍പ്പറേഷന്‍ കോമ്പൌണ്ടിലെ വയോമിത്രം ഓഫീസില്‍ നേരിട്ടോ kssminfoclt@gmail.com ഇമെയിലിലോ ലഭ്യമാക്കണം. ഫോണ്‍: 9349668889.
Description: Medical Officer Vacancy; Know the details