സുരക്ഷ പന്തലായനി പെയിൻ & പാലിയേറ്റീവ് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിക്കായി മെഡിക്കൽ ഉപകരണങ്ങൾ നൽകി സാമൂഹ്യ പ്രവർത്തകർ


Advertisement

കൊയിലാണ്ടി: സുരക്ഷ പന്തലായനി പെയിൻ & പാലിയേറ്റീവ് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിക്കായി സാമൂഹ്യ പ്രവർത്തകർ മെഡിക്കൽ ഉപകരണങ്ങൾ നൽകി. ജനകീയ ഡോക്ടർ ഗോപിനാഥിൽ നിന്ന് സുരക്ഷ രക്ഷാധികാരി ടി.കെ.ചന്ദ്രൻ മാസ്റ്റർ മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

Advertisement

നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സി.അപ്പുക്കുട്ടി അധ്യക്ഷനായി. ഡോ. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. പാരമ്പര്യ കളരി പയറ്റ് മത്സരത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.

Advertisement

പവിത്രൻ പാറളത്ത്, ഭാസ്കരൻ ശ്രീലകം, ശ്രീകുമാർ നീതു, അമ്പിളി, ശ്രീജ പാറളത്ത്, സുബീഷ്, പ്രദീപൻ, സറീന അരീക്കുന്ന്, പ്രിയങ്ക പാറളത്ത്, യു.കെ.ചന്ദ്രൻ, ശ്രീബിന എന്നിവർ പങ്കെടുത്തു.

Advertisement