നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മഴവില്‍ മ്യൂസിക് അക്കാദമി ആരംഭിച്ചു


നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഗീത ക്ലാസ് ഒരുങ്ങുന്നു. മഴവില്‍ കലാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗീത ക്ലാസ് ആകാശവാണി ആര്‍ട്ടിസ്റ്റ് ശ്രീ എം പി നന്മണ്ട ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അഷ്‌റഫ് പുതിയ പുറം അധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്മാസ്റ്റര്‍ എന്‍.എം മൂസക്കോയ സ്വാഗതം ആശംസിച്ചു.


ഗൗരി പാര്‍വതി, വിഭാകൃഷ്ണ എന്നീ കുട്ടികള്‍ ഗാനാലാപനം നടത്തി. സുമ ടീച്ചര്‍, നൗഷാദ്, വി.കെ മുസ്തഫ, പി .സുരേഷ് ബാബു എ.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ബിനില ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.