കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആറാമത് മൃത്യുഞ്ജയ പുരസ്ക്കാരം പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് സമർപ്പിച്ചു
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആറാമത് മൃത്യുഞ്ജയ പുരസ്ക്കാരം പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് സമർപ്പിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര ഗാനരചയിതാവ് ബി.കെ.ഹരി നാരായണനാണ് പുരസ്ക്കാരം സമർപ്പിച്ചത്.
സാഹിത്യകാരൻ യു.കെ.കുമാരൻ പൊന്നാട ചാർത്തി. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ എ.പി.ശിവാനന്ദൻ ധന്യതാപത്രം സമർപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ എ.എൻ.നീലകണ്ഠൻ ഗുരുദക്ഷിണ നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ചടങ്ങിൽ അധ്യക്ഷതയായി. മാതൃഭൂമി അസോസിയേറ്റ് എഡിറ്റർ കെ.വിശ്വനാഥ്, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ ഡോ. വി.ടി.മനോജ് നമ്പൂതിരി, വാഴയിൽ ശിവദാസൻ, ശശി അമ്പാടി, എൻ.വി.സദാനന്ദൻ എന്നിവർ സംസാരിച്ചു.