മാതൃക റസിഡന്റ്‌സ് അസോസിയേഷനും വി.ട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി കൊയിലാണ്ടിയില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മാതൃക റസിഡന്റ്‌സ് അസോസിയേഷനും
വി.ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വാര്‍ഡ് കൗണ്‍സിലര്‍ മനോജ് പയറ്റുവളപ്പില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അഡ്വ: ചന്ദ്രശേഖരന്‍, പ്രസിഡണ്ട് റിയേഷ് ബാബു, സെക്രട്ടറി ബാബുരാജ് സുകന്യ, ട്രഷറര്‍ ജ്യോതി കൃഷ്ണന്‍ എന്‍.കെ.സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.