ഒരു ലക്ഷം മാസ ശമ്പളം; മാത്യശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ നിയമനം, വിശദമായി അറിയാം
കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജ്, മാത്യശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ അനസ്തേഷ്യോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്കു ഒരു ലക്ഷം രൂപ മാസ വേതനടിസ്ഥാനത്തില്‍ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നു.
യോഗ്യത അനസ്‌തേഷ്യോളജിയില്‍ എംഡി/അനസ്‌തേഷ്യോളജിയില്‍ ഡിഎന്‍ബി/അനുഭവപരിചയമുള്ള ഡി എ. പ്രായപരിധി 18 നും 45 നും മദ്ധ്യേ.
സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി നാലിന് 11.30 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം.