കൊടുവള്ളിയില്‍ വന്‍ കവര്‍ച്ച; സ്വര്‍ണ്ണ വ്യപാരിയെ ആക്രമിച്ച് രണ്ട് കിലോ സ്വര്‍ണ്ണം കവര്‍ന്നു


Advertisement

കൊടുവള്ളി: കൊടുവള്ളിയില്‍ സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോ സ്വര്‍ണം കവര്‍ന്നു. ഇന്നലെ രാത്രി 10.30 തോടെയാണ് സംഭവം. മുത്തമ്പലം സ്വദേശി ബൈജുവില്‍ നിന്നാണ് കാറിലെത്തിയ സംഘം സ്വര്‍ണം കവര്‍ന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ബൈജുവിനെ ഇടിച്ചു വീഴ്ത്തി, കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു കവര്‍ച്ച.

Advertisement

ആഭരണ നിര്‍മാണശാലയില്‍ നിന്ന് തന്റെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്നു ബൈജു. തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ കാറിലെത്തിയ സംഘം ബൈജുവിന്റെ സ്‌കൂട്ടറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ വ്യാപാരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വെള്ള സ്വിഫ്റ്റ് കാറില്‍ എത്തിയവരാണ് അക്രമം നടത്തിയതെന്ന് ബൈജു പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Summary: Massive robbery in Koduvalli; A gold merchant was attacked and two kilos of gold were stolen. 

Advertisement
Advertisement