പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക്; മരുതൂർ ഗവ: എൽ.പി സ്കൂളിൽ ഇനി മുതല്‍ വർണ്ണക്കൂടാരവും


Advertisement

കൊയിലാണ്ടി: നഗരസഭയിലെ നടേരി മരുതൂർ ഗവ: എൽ.പി സ്കൂളിൽ നിർമ്മിച്ച വർണ്ണക്കൂടാരം മന്ത്രി എ.കെ ശശീന്ദ്രൻ സ്കൂളിന് സമർപ്പിച്ചു. പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെയും സമഗ്ര ശിക്ഷ കേരളയുടെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സ്റ്റാർസ് പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവഴിച്ചാണ് ശാസ്ത്രീയമായി വർണ്ണക്കൂടാരം നിർമ്മിച്ചിട്ടുള്ളത്.

Advertisement

കുട്ടികൾക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്ക് അനുസരിച്ചും കളികളിൽ ഏർപ്പെടാൻ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ പ്രവർത്തന ഇടങ്ങൾ ഒരുക്കുക എന്നതാണ് വർണക്കൂടാരം പദ്ധതിയുടെ ലക്ഷ്യം. ഇതോടൊപ്പം നവീകരിച്ച ക്ലാസ്സ്മുറികളുടെയും പുതിയ ശുചിമുറികളുടെയും സമർപ്പണവും നടന്നു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.

Advertisement

ഉപാധ്യക്ഷൻ കെ.സത്യൻ, ഡോ:അബ്ദുൾ ഹക്കീം, സ്ഥിരം സമിതി അധ്യക്ഷരായ നിജില പറവക്കൊടി, കെ.എ ഇന്ദിര, കൗൺസിലർമാരായ എം.പ്രമോദ്, ആർ.കെ കുമാരൻ, പി.ജമാൽ, എൻ.എസ് വിഷ്ണു, ഫാസിൽ, പ്രധാനാധ്യാപിക ടി.നഫീസ, എ.ഇ.ഒ. എം.കെ മഞ്ജു, ബി.പി.സി എം.മധുസൂധനന്‍, പി.ടി.എ പ്രസിഡൻ്റ് കെ.എൽ പത്മേഷ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Advertisement

Description: Maruthur Govt. LP School Varnakkutaraam inauguration