ചിരിച്ചും കളിച്ചും മത്സരച്ചൂടില്‍; മരുതൂർ ഗവ: എൽ.പി സ്‌ക്കൂള്‍ കലോത്സവത്തിന് ആവേശ തുടക്കം
കൊയിലാണ്ടി: മരുതൂർ ഗവ: എൽ.പി സ്‌ക്കൂള്‍ കലോത്സവം സംഗീത സംവിധായകന്‍ ആനന്ദ് കാവുംവട്ടം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എൽ പത്മേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എൽ.എസ്.എസ് പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
വാർഡ് കൗൺസിലർ എം.പ്രമോദ്, ആർ.കെ ബാബു, കെ.എം രാജീവൻ, കെ.കൃഷ്ണക്കുറുപ്പ്, എൻ.ശ്രീനിവാസൻ, ഹെഡ്മിസ്ട്രസ് ടി.നഫീസ, ഐ.ആർ ധന്യ, ബി.കെ.അബ്ദുൾ റഹിമാൻ, കെ.കെ ബീന, സ്കൂൾ ലീഡർ പുണ്യ എന്നിവർ സംസാരിച്ചു.