പാസ്‌പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട; പുതിയ മാറ്റങ്ങളുമായി വിദേശകാര്യ മന്ത്രാലയം


Advertisement

ദില്ലി: ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ടിൽ ജീവിതപങ്കാളിയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട.സ ർട്ടിഫിക്കറ്റിന് പകരം ഇനിമുതൽ ഇരുവരുടെയും ഒരുമിച്ചുളള ചിത്രം പതിച്ച സംയുക്ത സത്യവാങ്മൂലം മാത്രം മതിയാകും. ഇതിന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അനുമതി നൽകി. പാസ്‌പോർട്ടിന്റെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

Advertisement

സ്വയം സാക്ഷ്യപ്പെടുത്തിയ സംയുക്ത ഫോട്ടോ, ഇരുവരുടെയും പൂർണ്ണമായ പേരുകൾ, വിലാസം, വൈവാഹിക നില, ആധാർ നമ്പറുകൾ, തീയതി, സ്ഥലം, ഒപ്പുകൾ എന്നിവയെല്ലാം സത്യവാങ്മൂലത്തിൽ ഉണ്ടാവണം. ജീവിത പങ്കാളിയുടെ പേര് പാസ്‌പോർട്ടിൽ നിന്ന് നീക്കം ചെയ്യാനോ പുതുക്കാനോ ഉളള നിയമങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ഇതിനുവേണ്ടി വിവാഹമോചന ഉത്തരവ്, പങ്കാളിയുടെ മരണ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ പുനർ വിവാഹ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

Advertisement

2023 ഒക്ടോബർ ഒന്നിനോ അതിന് ശേഷമോ ജനിച്ചവർക്ക് ജനന തീയതി തെളിയിക്കാനുള്ള ഒരേയൊരു രേഖയായി ജനന സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ എന്നതും പുതിയ നിയമത്തിലെ മാറ്റമാണ്. ഈ തീയതിക്ക് മുൻപ് ജനിച്ചവർക്ക് പാൻകാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ മറ്റ് രേഖകൾ ഉപയോഗിക്കാം.

Advertisement