നൂറോളം വിദ്യാര്‍ഥികള്‍ അണിനിരന്നു; മര്‍കസ് മാലിക് ദീനാര്‍ ഗോള്‍ഡന്‍ ഫിഫ്റ്റി പ്രചാരണ റാലി കൊയിലാണ്ടിയില്‍
കൊയിലാണ്ടി: വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന പ്രമേയത്തില്‍ നവംബര്‍ 24, 25, 26 തീയതികളില്‍ മുബൈയിലെ ഏകത ഉദ്യാനില്‍ നടക്കുന്ന എസ്.എസ്.എഫ് ഗോള്‍ഡണ്‍ ഫിഫ്റ്റി സമ്മേളനത്തിന്റെ ഭാഗമായി മര്‍കസ് മാലിക് ദീനാര്‍ ദഅവ സെക്ടറിന് കീഴില്‍ ഗോള്‍ഡണ്‍ റാലി സംഘടിപ്പിച്ചു. നൂറോളം വിദ്യാര്‍ഥികള്‍ അണിനിരന്ന റാലി കൊയിലാണ്ടിയില്‍ സമാപിച്ചു.
എസ്.എസ്.എഫ് കൊയിലാണ്ടി ഡിവിഷന് സെക്രട്ടറി യൂനുസ് സഖാഫി സംസാരിച്ചു. അബ്ദുല്‍ കരീം നിസാമി,
ഹബീബുറഹ്മാന് സഖാഫി തിരുവള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഭാഗമായി ഉണര്‍വ്വ് പഠന ക്യാമ്പ്, ഗോള്‍ഡന്‍ ചലഞ്ച്, ഗോള്‍ഡന്‍ സിഗ്നേച്ചര്‍ തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.