റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേർന്ന് കൊയിലാണ്ടിയിലെ മർകസ് ഖൽഫാനും


Advertisement

കൊയിലാണ്ടി: മർകസ് ഖൽഫാൻ സ്ഥാപനത്തിൽ റിപ്പബ്ലിക് ദിന പരിപാടികൾ സമുചിതമായി ആഘോഷിച്ചു. മർകസ് കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ സെയിൻ ബാഫഖി പതാക ഉയർത്തി. ചടങ്ങിൽ ഖൽഫാൻ ഹിഫ്സ് പ്രിൻസിപ്പൽ ഹനീഫ് സഖാഫി ആനമങ്ങാട് അധ്യക്ഷത വഹിച്ചു.

Advertisement

സ്ഥാപന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇസ്സുദ്ദീൻ സഖാഫി പുല്ലാളൂർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അശ്റഫ് സഖാഫി, ത്വാഹാ ബാഫഖി, ശിഹാബ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. റാഷിദ് പാലക്കാട് സന്ദേശ പ്രഭാഷണം നടത്തി. ഉവൈസ് കരുളായി സ്വാഗതവും മൻസൂർ പത്തനംതിട്ട നന്ദിയും പറഞ്ഞു.

Advertisement
Advertisement

Summary: Markus Khalfan of Koyilandy also participated in the Republic Day celebrations