അശാസ്ത്രീയമായ വാര്‍ഡ് വിഭജനം ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമം; കൊയിലാണ്ടി നഗരസഭ ഓഫീസിലേയ്ക്ക് നാളെ യു.ഡി.എഫ് മാര്‍ച്ച്


കൊയിലാണ്ടി: അശാസ്ത്രീയമായ വാര്‍ഡ് വിഭനത്തിനെതിരെ കൊയിലാണ്ടി നഗരസഭ ഓഫീസിലേയ്ക്ക് നാളെ യു.ഡി.എഫിന്റെ മാര്‍ച്ച്. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് വാര്‍ഡ് വിഭജനമെന്നും കൊയിലാണ്ടിയിലെ വികസന മുരടിപ്പ്, ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അഴിമതി, സാധാരണക്കാരായ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വികസനമില്ലായ്മ, അടിസ്ഥാന വികസമില്ലാതെ നഗരസഭ മോഡിഫിക്കേഷന്‍ മാത്രം നടക്കുന്നു, എന്നിങ്ങനെ ആരോപിച്ചാണ് മാര്‍ച്ച്.

2011 ലെ സെന്‍സസ് പ്രകാരമാണ് വാര്‍ഡ് വിഭജനം നടത്തുന്നതെന്നും അതിന് ശേഷം ഉള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കാതെ ചില വാര്‍ഡുകളില്‍ വോട്ടര്‍മ്മാരുടെ എണ്ണം കുറച്ചും കൂട്ടിയുമാണ് നിലവില്‍ വാര്‍ഡ് വിഭതനം നടക്കുന്നതെന്നാണ് യു.ഡി.എഫ് ആരോപണം.

ലീഗ് ഓഫീസ് പരിസരത്ത് നിന്നും രാവിലെ 10.30 ന് ആരംഭിക്കുന്ന മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മയില്‍ പങ്കെടുക്കും.