മരളൂർ ക്ഷേത്രം ശ്രീകോവിൽ പുനരുദ്ധാരണത്തിനായി കിഴി സമർപ്പണം
കൊയിലാണ്ടി: ചിരപുരാതനമായ മരളൂർ മഹാദേവ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി കിഴി സമർപ്പണം നടത്തും. ശ്രീകോവിൽ ചെമ്പടിക്കാനായാണ് കിഴി സമർപ്പണം നടത്തുന്നത്. പുനരുദ്ധാരണ കമ്മിറ്റി യോഗത്തിലാണ് കിഴി സമർപ്പണം നടത്താനായി തീരുമാനിച്ചത്.
ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ അധ്യക്ഷനായി. സെക്രട്ടറി കലേക്കാട്ട് രാജാമണി, പുതുക്കുടി ഗീരീഷ്, എം.ടി.ഗീരീഷ്, രമേശൻ രതിതാലയം, ഉണ്ണികൃഷ്ൻ മരളൂർ, ശിവദാസൻ പനച്ചികുന്ന്, ഒതയോത്ത് ഗോപാലൻ നായർ, ഇമ്മിണിയത്ത് ഗംഗാധരൻ നായർ, ചന്ദ്രഭാനു ചൈത്രം എന്നിവർ സംസാരിച്ചു.