മരളൂര്‍ പനച്ചിക്കുന്ന്-പുതുക്കുടി റോഡ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു; ഇരുപതോളം കുടുംബം ആശങ്കയില്‍
കൊയിലാണ്ടി: മരളൂരില്‍ പത്തൊമ്പതോളം കുടുംബങ്ങള്‍ക്ക് പൊതുവഴി ഇല്ലാതാവുന്നു. ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് പനച്ചിക്കുന്ന്-പുതുക്കുടി റോഡ് അടക്കുന്നതോടെയാണ് പ്രദേശവാസികള്‍ക്ക് ടൗണിലേക്കും മറ്റും പോവാന്‍ വഴിയില്ലാതാവുന്നത്. വര്‍ഷങ്ങളായി ഈ റോഡിലൂടെയാണ് പ്രദേശവാസികള്‍ മെയിന്‍ റോഡിലേക്ക് കടക്കുന്നത്. റോഡ് അടച്ചാല്‍ തങ്ങള്‍ ദുരിതത്തിലാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അസുഖം വന്നാല്‍ പെട്ടെന്ന് ആശുപത്രിയില്‍ പോകാന്‍ പോലും റോഡ് അടച്ചാല്‍ സാധിക്കില്ല. ഏറെക്കാലമായി അസുഖം ബാധിതയായി കിടപ്പിലായ പ്രദേശവാസിയായ അതുല്യ എന്ന പെണ്‍കുട്ടിക്ക് ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകേണ്ടതുണ്ട്. റോഡ് അടച്ചാല്‍ വീട്ടുമുറ്റത്ത് വാഹനം എങ്ങനെ എത്തുമെന്ന ആശങ്കയിലാണ് കുട്ടിയുടെ കുടുംബം.
നിലവില്‍ കള്വേട്ടിന്റെ നിര്‍മ്മാണം പ്രദേശത്ത് നടക്കുന്നുണ്ട്. ഈ പ്രവൃത്തി പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ റോഡ് അടയ്ക്കും. അതിന് മുമ്പ് തൊട്ടടുത്ത സര്‍വ്വീസ് റോഡിലേക്ക് പോവാന്‍ വഴി നല്കിയ ശേഷം മാത്രം റോഡ് അടക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ രാജീവന് എന്‍.ടി പറഞ്ഞു. അജിത്ത് പി.ടി, സുകുമാരന്‍.കെ, ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Description: Maralur Panachikun-Puthukudi road closure