മരളൂര്‍ മഹാദേവ ക്ഷേത്രം ശ്രീകോവില്‍ ചെമ്പടിച്ച് നവീകരിക്കാനുള്ള ഒരുക്കങ്ങളില്‍; ഉത്തരം വെയ്ക്കല്‍ ചടങ്ങ് നടന്നു
കൊയിലാണ്ടി: മരളൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അരക്കോടി രൂപ ചിലവില്‍ ശ്രീകോവില്‍ ചെമ്പടിച്ച് നവീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന് മുന്നോടിയായി വെളിയണൂര്‍ കേശവന്‍ ആചാരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഉത്തരം വെയ്ക്കല്‍ ചടങ്ങ് നടന്നു.
പുനരുദ്ധാരണ കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ മരളൂര്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അട്ടാളി കൃഷ്ണന്‍ നായര്‍, കണ്‍വീനര്‍ കലേക്കാട്ട് രാജമണി ടീച്ചര്‍ ശിവദാസന്‍ പനച്ചിക്കുന്ന്, ഗിരീഷ് പുതുക്കുടി, ചന്ദ്രഭാനു ചൈതം, രമേശന്‍ രനിതാലയം, ഭാപ്പറ്റ കൃഷ്ണന്‍ നമ്പൂതിരി, എടമന ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി എന്നിവരും നിരവധി ഭക്തരും ചടങ്ങില്‍ പങ്കെടുത്തു.
Summary: Maralur Mahadeva temple renovationm