കുടുതൽ സൗകര്യത്തോടെ ടാറിട്ട റോഡ് റെഡി; മരളൂർ റോഡിലൂടെ ഇനി അവർ സു​ഗമമായി സഞ്ചരിക്കും


കൊയിലാണ്ടി: നഗരസഭ രണ്ടാം വാർഡിലെ മരളൂർ റോഡ് ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നാടിന് സമർപ്പിച്ചു. 2022-23 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് യാഥാർത്ഥ്യമാക്കിയത്. 352 മീറ്റർ ദൂരത്തിലാണ് റോഡ് നിർമ്മിച്ചത്.

മരളൂർ ക്ഷേത്രം ​ഗോപാലപുരം റോഡിൽ നിന്നാരംഭിച്ച് കുരുവോട് നിലം കുനിയിൽ പാത അവസാനിക്കും. മരളൂർ പ്രദേശത്തുകാരുടെ പ്രധാന പാതയാണ് ടാർ ചെയ്ത് കൂടുതൽ ​ഗതാ​ഗത സൗകര്യമുള്ളതാക്കി ഉയർത്തിയത്. മരളൂർ ക്ഷേത്രത്തിലേക്ക് എത്തുന്നവർക്കും നാട്ടുകാർക്കും റോഡ് യാഥാർത്ഥ്യമായതോടെ യാത്ര എളുപ്പമാകും.

പി.ടി.അജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗൺസിലർ എൻ.ടി രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സീമ കുന്നുമ്മൽ, ബാബുരാജ് കലേക്കാട്ട്, സി.ടി ബിന്ദു, സുകുമാരൻ, ഷാജി എന്നിവർ സംസാരിച്ചു.