മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറി സി.പി.എ അസീസിന് മേപ്പയ്യൂര്‍ മുസ്ലീം ലീഗ് കമ്മിറ്റിയുടെ അനുമോദനം


മേപ്പയ്യൂര്‍: മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറി സി.പി.എ അസീസിനെ മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. എ.വി അനുസ്മരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉപഹാരം കൈമാറി.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, എ.വി അബ്ദുള്ള,സാജിത് നടുവണ്ണൂര്‍,സി.എച്ച് ഇബ്രാഹിം കുട്ടി, ആര്‍.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, മൂസ കോത്തമ്പ്ര, മുജീബ് കോമത്ത്, ഇല്ലത്ത് അബ്ദുറഹിമാന്‍, ടി.എം അബ്ദുള്ള, കീപ്പോട്ട് അമ്മത്, ടി.കെ അബ്ദുറഹിമാന്‍, ഷര്‍മിന കോമത്ത്, മുഹമ്മത് ചാവട്ട്, എം കെ ഫസലുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.എം അഷറഫ് സ്വാഗതവും ട്രഷറര്‍ കെ.എംഎ അസീസ് നന്ദിയും പറഞ്ഞു.