‘വിദ്യാലയങ്ങളും വീടുകളും സൗഹൃദത്തിന്റെ കേന്ദ്രങ്ങളായി മാറണം’: മേപ്പയ്യൂര്‍ ബി.കെ.എന്‍.എം.യു.പി. സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ഏകദിന ശില്‍പ്പശാല
മേപ്പയ്യൂര്‍: ബി.കെ.എന്‍.എം.യു.പി. സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. ഹസീസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേറ്ററും പ്രഭാഷകനുമായ രംഗീഷ് കടവത്ത് നന്‍മയുടെ പാഠങ്ങള്‍ എന്ന വിഷയത്തിലും ക്ലാസ്സുകള്‍ നല്‍കി.
വിദ്യാലയങ്ങളും വീടുകളും ശിശു സൗഹൃദങ്ങളായി മാറിയാല്‍ ഇന്ന് ചില കുട്ടികളില്‍ കാണുന്ന ദുഃശീലങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സൗഹൃദത്തിന്റെ ഹബ്ബുകളായി ഇത്തരം ഇടങ്ങള്‍ മാറ്റിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേപ്പയ്യൂര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ടി. പങ്കജ് ആരോഗ്യ ശീലങ്ങള്‍ എന്ന വിഷയത്തിലും ക്ലാസ് എടുത്തു.
പ്രധാനാധ്യാപകന്‍ പി.ജി രാജീവ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് സജിനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശശീന്ദ്രന്‍ പുളിയത്തിങ്കല്‍ എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍ നസീറ മാവട്ട്, വൈസ് ചെയര്‍പേഴ്‌സണ്‍ സുജില വളേരി, അധ്യാപകരായ കെ. ഗീത, കെ.എം.എ അസീസ്, എന്‍. സജില, കെ. സീനത്ത്, ശ്രുതി. ജി.എസ്, തുടങ്ങിയവരും പിടിഎ പ്രതിനിധികളായ ശരണ്യ കീഴരിയൂര്‍, സിനി നടുവത്തൂര്‍, സുഷമ മാവട്ട് തുടങ്ങിയവരും സംസാരിച്ചു.
അരിക്കുളം കെ.എസ്.ഇ.ബി സബ്ബ് എഞ്ചിനീയര്‍ പി.വിവേക് വൈദ്യുതി സുരക്ഷ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തി.
ശേഷം പ്രശസ്ത പരിശീലകന്‍ പി.പി.സുധീര്‍രാജ് നയിച്ച രക്ഷിതാക്കളും വിദ്യാലയവും എന്ന ക്ലാസ്സിനോടൊപ്പം സജിത കെ നയിച്ച ബോധവല്‍ക്കരണ ക്ലാസ്സും നടന്നു.