ഹോട്ടല്‍ മാനേജ്‌മെന്റ് ആണോ താല്‍പ്പര്യം?; മങ്കട ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീറ്റൊഴിവ്, വിശദമായി നോക്കാം


കോഴിക്കോട്: മങ്കട ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്മന്റ് മേഖലയിലെ കോഴ്‌സില്‍ സീറ്റൊഴിവ്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കൊമഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്സുകളിലേക്കാണ് സീറ്റ് ഒഴിവുള്ളത്.

ജനറല്‍ വിഭാഗത്തിലും ഒബിസി, എസ്.സി, എസ്.ടി മറ്റു സംവരണ വിഭാഗങ്ങള്‍ക്ക് റിസര്‍വേഷന്‍ സീറ്റിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വിവരങ്ങള്‍ക്ക് 04933 295733, 9645078880.