ബഹറിനിൽ വാഹനാപകടത്തിൽ മരണപ്പെട്ട മന്ദമംഗലം സ്വദേശി മണിയുടെ മൃതദേഹം വ്യാഴാഴ്ച പുലർച്ചെ നാട്ടിലെത്തും; രാവിലെ സംസ്‌ക്കാരം
കൊയിലാണ്ടി: ബഹറിനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരിച്ച മന്ദമംഗലം വലിയവയലില്‍ മണിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. ബുധനാഴ്ച രാത്രി 9 മണിക്കുള്ള ഗൾഫ് എയർവേഴ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ 4 മണിക്ക് മൃതദേഹം കോഴിക്കോട് എയർപ്പോർട്ടിൽ എത്തും.
വ്യാഴാഴ്ച കാലത്ത് 7 മണിക്ക് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും. ബഹറൈനിലെ ജോലി സ്ഥലത്ത് നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് മണിക്ക് അപകടം സംഭവിച്ചത്. തുടര്‍ന്ന് ബഹറിനിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്.
അവിവാഹിതനാണ്. അച്ഛന്‍: പരേതനായ വിവി.അപ്പു ( സി.പി.എം മുൻ കൊയിലാണ്ടി നോർത്ത് ലോക്കൽ കമ്മറ്റി അംഗം). അമ്മ: ശാന്ത. സഹോദരങ്ങള്‍: ശശി വി.വി, രമേശന്‍ വി.വി (അപ്പൂസ്), മിനി.