വിവാഹത്തലേന്ന് ഗാനമേളയ്ക്കിടെ വാക്ക് തർക്കം; വളയം ചെക്യാട് ഭാര്യ പിതാവിന്റെ ജ്യേഷ്ഠനെ സ്ക്കൂട്ടറിൽ കാറിടിച്ച് വീഴ്ത്തി വെട്ടി പരിക്കേൽപ്പിച്ചു


Advertisement

വളയം: ചെക്യാട് മഞ്ഞപ്പള്ളിയിൽ വിവാഹവീട്ടിലെ വഴക്കിനെ തുടർന്ന് ഒരാൾക്ക് വെട്ടേറ്റു. മഞ്ഞപ്പള്ളി നെല്ലിക്കാപറമ്പിലെ പൂത്തോളിക്കുഴിയിൽ സുരേന്ദ്രനെയാണ് ബന്ധു കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിപരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീടിന് സമീപത്താണ് സംഭവം.

Advertisement

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുരേന്ദ്രനെ സഹോദരന്റെ മകളുടെ ഭർത്താവായ ശ്യാമപ്രസാദ് കാറിടിച്ച് വീഴ്ത്തിയശേഷം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. പുറത്താണ് രണ്ട് വെട്ടുകൾ ഏറ്റത്. സംഭവ സമയത്ത് റോഡിലുണ്ടായിരുന്ന സ്ത്രീ ബഹളം വെക്കുകയായിരുന്നു. ഇതിനിടെ വെട്ടേറ്റ് വീണ സുരേന്ദ്രൻ ഓടി രക്ഷപ്പെട്ടു. ശ്യാമ പ്രസാദ് നാട്ടുകാർ സംഭവ സ്ഥലത്തേക്ക് വരുന്നത് കണ്ട് കാറിൽ കടന്ന് കളഞ്ഞു.തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സുരേന്ദ്രൻ.

Advertisement

സുരേന്ദ്രന്റെ സഹോദരന്റെ മകൻറെ വിവാഹമായിരുന്നു ഞായറാഴ്ച. രാത്രി ഗാനമേളയ്ക്കിടയിൽ സുരേന്ദ്രനും ശ്യാമപ്രസാദം തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്നാണ് കരുതുന്നത്.വളയം പോലീസ് സ്ഥലത്തെ വിവരങ്ങൾ ശേഖരിച്ചു.

Advertisement