പൊയില്‍ക്കാവ് സ്വദേശിയെ മാര്‍ച്ച് 12 മുതല്‍ കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി: പൊയില്‍ക്കാവ് സ്വദേശിയായ താഴെ വലിയ പറമ്പില്‍ സുനീഷ് (44)നെ കാണാനില്ലെന്ന് പരാതി. മാര്‍ച്ച് 12ന് രാവിലെ പതിവുപോലെ ജോലിയ്ക്കായി വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. ഇതുവരെ യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചാണ് സുനീഷ് പോയത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ സൈബര്‍ പാര്‍ക്കില്‍ ഇന്‍ഡസ്ട്രിയല്‍ വെല്‍ഡിങ് ജോലി ചെയ്തുവരികയായിരുന്നു. ഏറെ വര്‍ഷം പ്രവൃത്തി പരിചയമുള്ള വെല്‍ഡിങ് തൊഴിലാളിയാണ് സുനീഷ്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് തൃശൂര്‍ ജില്ലയില്‍ ഒന്നരവര്‍ഷത്തോളം ജോലി ചെയ്തിരുന്നു.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക:
9497830348
9388999991
9946285642