ഭാര്യവീട്ടിൽ വിരുന്നിനു പോയി ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിയായ നവവരൻ മുങ്ങിമരിച്ചു
ചെറുവണ്ണൂർ: ഭാര്യവീട്ടിൽ വിരുന്നിന് പോയി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു. പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി വാളിയിൽ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. ബംഷീർ- റംല ദമ്പതികളുടെ മകനാണ്.
കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
ഈ മാസം 21നായിരുന്നു മുഹമ്മദ് റോഷൻ വിവാഹിതനായത്.
ചുടലപ്പാറ പത്തൂർ സ്വദേശി ഹസക്കുട്ടിയുടെ മകൾ റാഹിബയാണ് ഭാര്യ. രണ്ടു സഹോദരന്മാരുണ്ട്.