ബാലുശ്ശേരിയില്‍ കടയ്ക്കുമുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമം; യുവാവ് പിടിയില്‍


Advertisement

ബാലുശ്ശേരി: കടയ്ക്കുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പടികൂടി. വയനാട് മുട്ടില്‍ കുറ്റിപ്പിലാക്കല്‍ റഹീസാണ് (24) അറസ്റ്റിലായത്.

Advertisement

കടയ്ക്കുമുന്നില്‍ നിര്‍ത്തിയിട്ട കിനാലൂര്‍ കളരിയില്‍ സുബൈറിന്റെ സ്‌കൂട്ടറാണ് ഇയാള്‍ മോഷ്ടിച്ചത്. പൂനൂരില്‍വെച്ച് എസ്.ഐ. അഫ്‌സല്‍, സി.പി.ഒമാരായ ജംഷിദ്, ബൈജു എന്നിവര്‍ ചേര്‍ന്നാണ് റഹീസിനെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

Advertisement
Advertisement