കര്‍ണാടക അംഗോളിയയിലെ മണ്ണിടിച്ചില്‍; കോഴിക്കോട് സ്വദേശിയും മണ്ണിനടിയില്‍ കുടുങ്ങിയെന്ന് സംശയം, ലോറിയുടെ ജി.പി.എസ് സിഗ്നല്‍ ലഭിച്ചത് മണ്ണിടിച്ചില്‍ നടന്ന സ്ഥലത്ത്
കോഴിക്കോട്: കര്‍ണാടക അംഗോളയില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട ലോറിയില്‍ മലയാളിയും ഉണ്ടെന്ന് സൂചന. കോഴിക്കോട് സ്വദേശി അര്‍ജുന്‍ സഞ്ചരിച്ച ലോറി മണ്ണിടിച്ചിലില്‍ അകപ്പെട്ടിരുന്നുവെന്നാണ് സംശയം.
ലോറിയുടെ ജി.പി.എസ് സിഗ്നല്‍ അവസാനമായി കാണിച്ചിരിക്കുന്നത് മണ്ണിടിച്ചില്‍ നടന്ന സ്ഥലത്താണെന്നാണ് അധികൃതര്‍ പറയുന്നത്. പ്രദേശവാസികള്‍ പറയുന്നത് മണ്ണിടിച്ചില്‍ ഉണ്ടാകുന്നതിന് മുന്‍പ് പ്രദേശത്ത് ചായകുടിക്കാനായി നിര്‍ത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ്.
മണ്ണിടിച്ചിലില്‍ അകപ്പെട്ട പത്ത് പേരുടെ മൃതദേഹം ഇതോടെ കണ്ടെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് മൂന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്. നേവിയുടെയും എന്‍.ഡി.ആര്‍ എഫിന്റെയും നേതൃത്വത്തിലാണ് തിരിച്ചില്‍ തുടരുന്നത്.